ambala

അമ്പലപ്പുഴ: ദേശീയപാതയിൽ കളർകോട് ചിന്മയ സ്കൂളിന് സമീപം റോഡരുകിലെ കൂറ്റൻ തണൽമരത്തിന്റെ ശിഖരത്തിൽ പട്ടച്ചരടിൽ കുടുങ്ങിയ കാക്കയ്ക്ക് അഗ്നിരക്ഷാ സേന രക്ഷകരായി. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. തിരക്കേറിയ വാഹന ഗതാഗതമുള്ള സമയത്ത് ഗതാഗത തടസം ഒഴിവാക്കിയാണ് കാക്കയെ രക്ഷപ്പെടുത്തിയത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ആർ. ജയസിംഹൻ, ഫയർ ഓഫീസർമാരായ എ.ആർ. രാജേഷ്, ആർ.ഡി. സനൽ കുമാർ, എൻ.ആർ. ഷൈജു, പി. രതീഷ്, എം.എസ്. മനോജ് എന്നിവരാണ് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നത്.