അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനസഭ എന്ന പേരിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം സംഘടിപ്പിച്ച പരാതി പരിഹാര പരിപാടി പ്രഹസനമാണെന്ന് കോൺഗ്രസ് പുന്നപ്ര മണ്ഡലം പ്രസിഡന്റും മുൻ എച്ച്.ഡി.സി അംഗവുമായ ഹസൻ.എം. പൈങ്ങാമഠം ആരോപിച്ചു. അഞ്ചര വർഷമായി സംസ്ഥാനത്തും ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് സംവിധാനങ്ങളിൽ ഭരണം ഉണ്ടായിട്ടും ആശുപത്രിയിലെ സേവനം മെച്ചപ്പെടുത്താതെ പാർട്ടി നോമിനികളെ താത്‌കാലിക ജീവനക്കാരായി കുത്തിനിറയ്ക്കാനാണ് സി.പി.എമ്മും എം.എൽ.എയും ശ്രദ്ധിച്ചതെന്നും ഹസൻ. എം. പൈങ്ങാമഠം ആരോപിച്ചു.