vs

അമ്പലപ്പുഴ: പ്രായാധിക്യത്തെ തുടർന്ന് പുന്നപ്ര വയലാർ വാരാചരണത്തിന് എത്താൻ സാധിക്കാതിരുന്നതിനാൽ അനുസ്മരണ യോഗത്തിൽ വി.എസിന്റെ മകൻ വി.എ. അരുൺകുമാർ അനുസ്മരണ സന്ദേശം വായിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂഷിതമായ പുന്നപ്ര-വയലാർ സമരത്തിന് ഏഴര പതിറ്റാണ്ട് തികയുകയാണ്. ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ ഈ കാലഘട്ടത്തിൽ, ജനങ്ങളുടെ ഐക്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ശബ്ദം ഉയരുമെന്ന പ്രത്യാശയോടെ, രക്തസാക്ഷികളെ സ്മരിച്ച് എഴുപത്തഞ്ചാം വാർഷികാചരണ പരിപാടികൾക്ക് ആശംസകളർപ്പിക്കുന്നു.