ആലപ്പുഴ: നെഹ്റു യുവ കേന്ദ്രയുടെ യൂത്ത് ക്ലബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. യുവജനക്ഷേമം, കായികം, കല, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേഷനുള്ള യുവജന സംഘടനകളെയാണ് പരിഗണിക്കുക. ജില്ലാതലത്തിൽ 25,000 രൂപയും സംസ്ഥാന തലത്തിൽ 75,000 രൂപയുമാണ് അവാർഡ്. ദേശീയ തലത്തിൽ മൂന്നു ലക്ഷം, ഒരു ലക്ഷം, 50000 എന്ന ക്രമത്തിൽ മൂന്ന് അവാർഡുകളാണുള്ളത്. 2020 ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അവാർഡ് ലഭിച്ച ക്ലബുകൾ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫോട്ടോ, വീഡിയോ, പത്ര കട്ടിങ്ങുകൾ, ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവുചെലവ് കണക്കുകൾ എന്നിവ ഉൾപ്പെടെ നവംബർ 15നകം സമർപ്പിക്കണം. അപേക്ഷാ ഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ നെഹ്റു യുവ കേന്ദ്ര ഓഫീസുമായോ ബ്ലോക്ക് ലെവൽ വോളണ്ടിയർമാരുമായോ ബന്ധപ്പെടണം. ഫോൺ: 0477 2236542, 8714508255.