ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവീ ക്ഷേത്രത്തിലെ നിത്യ നൈവേദ്യത്തിനായി ക്ഷേത്രത്തോട് ചേർന്ന ഒരേക്കർ സ്ഥലത്തു കൃഷി ചെയ്ത കരനെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി നടത്തി. ഉമ ഇനത്തിൽ പെട്ട നെൽവിത്താണ് ചിങ്ങോലി കൃഷിഭവന്റെ സഹായത്തോടെ കൃഷി ചെയ്തത്. നൂറു മേനി വിളവാണ് ഇപ്രാവശ്യം ലഭിച്ചത്. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവഹിച്ചു. ദേവസ്വം സെക്രട്ടറി കെ. വേണുഗോപാലൻ നായർ, ഭാരവാഹികളായ കെ. നാരായണപിള്ള, എൻ. രാധാകൃഷ്ണ പിള്ള, വി. ആശാകുമാർ, കെ. മുരളീധരൻ പിള്ള, വി. ദാമോദരൻ പിള്ള, കൃഷിഭവൻ പ്രതിനിധി സുഹൈൽ എന്നിവർ നേതൃത്വം നൽകി.