hh
ശിവദാസൻ

ഹരിപ്പാട്: ഗവ. ആശുപത്രിയിലെ സീനിയർ ഫാർമസിസ്റ്റ് പിറവം കരിഞ്ഞായ്ക്കൽ കെ.എൻ. ശിവദാസനെ (ഞൂഞ്ഞപ്പൻ,52) സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 8 ഓടെ ഹരിപ്പാട് റയിൽവേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഡ്യൂട്ടിക്കിടയിൽ ശിവദാസന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് 6 ഓടെ താമസസ്ഥലത്ത് എത്തി. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഹരിപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.