മാവേലിക്കര: നിയുക്ത ശബരിമല മേൽശാന്തി നിലമന ഇല്ലം പരമേശ്വരൻ നമ്പൂതിരിക്ക് മുള്ളിക്കുളങ്ങര ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്ര ഭരണ സമിതി നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് രമേശൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ക്ഷേത്ര മേൽശാന്തി അരുൺ നമ്പൂതിരി പരമേശ്വരൻ നമ്പൂതിരിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി രമേശ് കുമാർ.ടി ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡന്റ് നാണുകുട്ടൻ, ഖജാൻജി ശങ്കരൻഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ജോ.സെക്രട്ടറിമാരായ ഷാജി സ്വാഗതവും അജിത്.എ പിള്ള നന്ദിയും പറഞ്ഞു.