ആലപ്പുഴ: കടലും കടപ്പുറവും കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഓമനപ്പുഴയിലും തീയശേരിയിലും മനുഷ്യശൃംഖല തീർത്തു. കടലോരം അടക്കം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര തീരപരിപാലന നിയമമടക്കം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയായിരുന്നു ക്യാമ്പയിൻ. തീയശേരിയിൽ നടന്ന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജിജിയപ്പൻ അദ്ധ്യക്ഷനായി. ജയൻ തോമസ്, വി.ഡി. ധർമ്മജൻ, വി.എം. മനോജ്, കെ.ബി. ടോമി തുടങ്ങിയവർ സംസാരിച്ചു. ഓമനപ്പുഴ കടപ്പുറത്ത് നടന്ന സമ്മേളനം എൻ.പി. സ്‌നേഹജൻ ഉദ്ഘാടനം ചെയ്തു. എ.ജെ. കോശി അദ്ധ്യക്ഷനായി. കെ.ടി. മാത്യു, പി.ജെ. ഇമ്മാനുവൽ, കുഞ്ഞുമോൾ ഷാജി തുടങ്ങിയവർ സംസാരിച്ചു.