photo
കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂളിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സ്​റ്റേഡിയത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം മന്ത്റി പി.പ്രസാദ് നിർവഹിക്കുന്നു

ചേർത്തല: കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂളിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സ്​റ്റേഡിയത്തിന്റെ ഫണ്ട് ശേഖരണം മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മുൻ മാനേജർ കെ.കെ. സിദ്ധാർത്ഥൻ ആദ്യ ഫണ്ട് കൈമാറി. സ്‌കൂൾ മാനേജർ കെ. ഷാജി ആദ്ധ്യക്ഷനായി. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷിജി, ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിൻ, ടി.കെ. സത്യാനന്ദൻ, സതി അനിൽകുമാർ, പി. പ്രവീൺ, അദ്ധ്യാപികമാരായ രാജേശ്വരി, ബ്ലോസം എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അനീഷ് പിയാന്റി സ്വാഗതവും എസ്. രാജൻ പിള്ള നന്ദിയും പറഞ്ഞു.