അരൂർ: ഐ.എൻ.ടി.യു.സിയിൽ നിന്ന് രാജിവച്ച് ചേർത്തല താലൂക്ക് ഇൻഡസ്ട്രിയൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങളായി ചേർന്ന തൊഴിലാളികൾക്ക് സ്വീകരണം നൽകി. അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി.കെ. സാബു അദ്ധ്യക്ഷനായി. പി.ടി. പ്രദീപൻ, പി.ഡി. രമേശൻ, സി.വി. ശ്രീജിത്ത്, ബി.കെ. ഉദയകുമാർ, ടി.ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു.