മാവേലിക്കര: മഞ്ഞാടിത്തറ പടിഞ്ഞാറ് 4930ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പ്രതിമാസം ആയിരം രൂപാ വീതം ഒരു വർഷത്തേക്ക് നൽകുന്ന ആചാര്യൻ പെൻഷൻ പദ്ധതിയും ഒറ്റത്തവണയായി ചികിത്സാ ധനസഹായം നൽകുന്ന സാന്ത്വനം ചികിത്സാ പദ്ധതി ആരംഭിച്ചു. ആചാര്യൻ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റും യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ചേലയ്ക്കാട്ട് ജി.ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായി. യോഗത്തിൽ സാന്ത്വനം ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി കെ.പി.മധുസൂദനൻ നായർ നിർവ്വഹിച്ചു. പ്രതിനിധി സഭാംഗം ചേലയ്ക്കാട്ട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ പ്രൊഫ.ഇല്ലിക്കുളത്ത് ചന്ദ്രശേഖരൻ പിള്ള എൻഡോവ്മെൻ്റും, അഡ്വ.കെ.ജി.സുരേഷ് പഠനോപകരണങ്ങളും വിതരണം ചെയ്തു. സംസ്ഥാന ടെലിവിഷൻ അവാർഡ് രണ്ടാം തവണയും നേടിയ കരയോഗാംഗo കൂടിയായ രശ്മി അനിൽ, എംടെക്കിന് രണ്ടാം റാങ്ക് നേടിയ ശ്രീലക്ഷ്മി നായർ, ബി.എഡിന് ഡിസ്റ്റിങ്ങ്ഷനോടെ ഉന്നത വിജയം നേടിയ ഭാഗ്യപ്രസാദ് എന്നിവരെ യൂണിയൻ ചെയർമാൻ ഉപഹാരം നൽകി അനുമോദിച്ചു. പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗ്രന്ഥം രചിച്ച ചേലയ്ക്കാട്ട് ഉണ്ണികൃഷ്ണപിള്ളയെ യൂണിയൻ ചെയർമാൻ അഡ്വ. കെ.എം.രാജഗോപാലപിള്ള ആദരിച്ചു. വനിതാ സമാജം പ്രസിഡന്റ് രാധ.എസ്.പിള്ള, ബാലസമാജം പ്രസിഡന്റ് അക്ഷയ ക്യഷ്ണ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി ജി.രാധാകൃഷ്ണപിള്ള സ്വാഗതവും വനിതാസമാജം സെക്രട്ടറി രജി.ആർ നന്ദിയും പറഞ്ഞു.