മാവേലിക്കര: ഓണാട്ടുകരയിലെ ആയിരക്കണക്കിന് കുട്ടികളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ കണ്ണമംഗലത്തിന്റെ സ്വന്തം അമ്മയായ സരസ്വതിയമ്മയുടെ അനുസ്മരണം ശിഷ്യർ നടത്തുന്നു. ഇന്ന് വൈകിട്ട് 4ന് കണ്ണമംഗലം എൻ.എസ്.എസ് കരയോഗ മന്ദിരത്തിലാണ് അനുസ്മരണ ചടങ്ങ്. വരിക്കോലിൽ പരേതനായ രാഘവൻ നായരുടെ ഭാര്യയും ഖത്തറിലും യു.എ.ഇയിലും പ്രവർത്തിക്കുന്ന സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡിയായ വരിക്കോലിൽ സുരേന്ദ്രനാഥിന്റെ മാതാവുമാണ് സരസ്വതിയമ്മ അമ്മ.