പൂച്ചാക്കൽ: പെരുമ്പളം മുക്കണ്ണൻ ചിറ ജെട്ടിയിലെ കാത്തിരുപ്പു പുര യാത്രാബോട്ട് ഇടിച്ച് തകർത്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.30 ന് പാണാവള്ളിയിൽ നിന്ന് പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ S 29-ാം നമ്പർ ബോട്ടാണ് കാത്തിരുപ്പു പുരയുടെ മേൽക്കൂര താങ്ങി നിർത്തുന്ന ഇരുമ്പു തൂണിൽ ഇടിച്ചത്. ജെട്ടിയിൽ അടുക്കാറായപ്പോഴും ബോട്ട് അമിത വേഗതയിലായാരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. തൊട്ടടുത്തുള്ള മാർക്കറ്റ് ജെട്ടിയിലെ കാത്തിരുപ്പ് പുരയുടെ തൂണ് ബോട്ട് ഇടിച്ച് തകർത്തത് ഒരാഴ്ച മുമ്പാണത്രെ.