a
എസ്.എൻ.ഡി.പി യോഗം മാവേലിക്കര ഠൗൺ നോർത്ത് ശാഖായോഗത്തിൽ പ്രതിഷ്ഠാ വാർഷികവും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിയെ ആദരിക്കൽ ചടങ്ങും മാവേലിക്കര യൂണിയൻ കൺവീനർ ഡോ.ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടൗൺ നോർത്ത് ശാഖായോഗത്തിൽ പ്രതിഷ്ഠാ വാർഷികവും ഉന്നത വിജയം നേടി​യ വിദ്യാർത്ഥിയെ അനുമോദി​ക്കൽ ചടങ്ങും നടത്തി. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ സജീവൻ പ്രായിക്കര അദ്ധ്യക്ഷനായി. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, അഡ്‌ഹോക്ക് കമ്മി​റ്റി അംഗം വിനു ധർമ്മരാജൻ, ട്രസ്റ്റ് ബോർഡംഗം എൻ.വിനയചന്ദ്രൻ, ശാഖ സെക്രട്ടറി പ്രസാദ്‌ തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ ആദിത്യനെ അനുമോദി​ച്ചു.