photo
ചേർത്തല സൈക്ലിംഗ് ക്ലബിന്റെ ഒഫീഷ്യൽ ജേഴ്‌സിയുടെ പ്രകാശനം മന്ത്റി പി.പ്രസാദ് നിർവഹിക്കുന്നു

ചേർത്തല: ചേർത്തല സൈക്ലിംഗ് ക്ലബിന്റെ ഒഫീഷ്യൽ ജേഴ്‌സിയുടെ പ്രകാശനം മന്ത്റി പി.പ്രസാദ് നിർവഹിച്ചു.സൈക്ലിംഗ് ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തി എന്ന നിലയിൽ മന്ത്രിക്ക് ലൈഫ് ടൈം മെമ്പർഷിപ്പ് നൽകി ക്ലബ് ആദരിച്ചു. പ്രസിഡന്റ് കെ.കെ.സജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആദിഷ് എം.ഷാജി,ട്രഷറർ ജിജോ പൗലോസ്,കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. സോഫ്​റ്റ് വെയർ എൻജിനീയേഴ്‌സ് മുതൽ സ്​റ്റുഡന്റ്‌സ്, വ്യവസായികൾ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, ഡോക്ടർ വരെയുള്ള 120 പേരാണ് ക്ലബിൽ അംഗങ്ങൾ. 2018ൽ പ്രവർത്തനം തുടങ്ങിയ ക്ലബ് 2020ൽ ലാണ് രജിസ്​റ്റർ ചെയ്തത്. ചേർത്തലയിലെ ആദ്യ രജിസ്​റ്റേഡ് സൈക്ലിംഗ് ക്ലബാണിത്.