ചെങ്ങന്നൂർ: ആത്മീയതയുടെയും ഭൗതികതയുടെയും സമന്വയമാണ് എസ്.എൻ.ഡി.പി. യോഗമെന്ന് ശ്രീനാരായണ വൈദിക സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ഷാജി ശാന്തി പറഞ്ഞു. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ അതിർത്തിയിലെ ഗുരുമന്ദിരങ്ങളിലെയും ഗുരുക്ഷേത്രങ്ങളിലെയും ശാന്തിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.വി.ഷാജി ശാന്തി. ശിവഗിരിമഠം ശ്രീനാരായണ പ്രസാദ് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വല്ലന മോഹനൻ തന്ത്രി, സുജിത് തന്ത്രി, രഞ്ചു അനന്തഭദ്ര തന്ത്രികൾ യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ അനിൽ അമ്പാടി, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ എന്നിവർ സംസാരിച്ചു. ചിത്രൻ ശാന്തി, ഷാജി ശാന്തി ചിങ്ങവനം, ജനിൽ ശാന്തികൾ, ഷിബു തന്ത്രി, സുജിത്ത് ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ എന്നിവർ സംബന്ധിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം കെ.ആർ.മോഹനൻ സ്വാഗതവും സൈജു ശാന്തി നന്ദിയും പറഞ്ഞു. ശ്രീനാരായണ വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്.ഹോക്ക് കമ്മിറ്റി ഭാരവാഹികളായി സൈജു ശാന്തി ചെയർമാൻ, സജിത്ത് ശാന്തി വൈസ് ചെയർമാൻ, ജയദേവൻ ശാന്തി കൺവീനർ സതീഷ് ബാബു ജോ.കൺവീനറുമായി പതിനൊന്ന് അംഗം കമ്മിറ്റി രൂപീകരിച്ചു.