keragramam
പാണാവള്ളി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പാണാവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി. പമ്പ് സെറ്റുകളുടെ വിതരണം എ.എം. ആരിഫ് എം.പിയും ജൈവവള വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും നിർവഹിച്ചു. തെങ്ങു കയറ്റ യന്ത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദും ഇടവിള കിറ്റ് ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദും വിതരണം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി കൃഷി ഡയറക്ടർ എലിസബത്ത് ഡാനിയൽ റിപ്പോർട്ട് അവതരിപ്പിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.