മാവേലിക്കര: ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു മാവേലിക്കര റീജണൽ വർക്ക് ഷോപ്പ് യൂണിറ്റ് കൺവെൻഷൻ സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബു ഉത്തമൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കോശി അലക്‌സ് പതാക ഉയർത്തി. യൂണിയൻ ഏരിയ സെക്രട്ടറി കെ.മുരളീധരൻ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അഡ്വ.പി.വി.സന്തോഷ് കുമാർ, സുരേഷ് ബാബു, യൂണിറ്റ് സെക്രട്ടറി രാജേഷ്, മോഹനൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി അംഗങ്ങളായി പ്രവർത്തിച്ചുവന്ന രാജേഷ്, മോഹനൻ, കെ.ശശി, അഭിലാഷ് എന്നിവരെ സി.പി.എം ഏരിയാ സെക്രട്ടറി കെ.മധുസൂദനൻ ഹാരമണിയിച്ച് സി.ഐ.ടി.യുവിലേക്ക് സ്വീകരിച്ചു.