കുട്ടനട്: വാട്ടർ അതോറിറ്റി എടത്വാ ഡിവിഷന് കീഴിലെ എടത്വാ,​ കിടങ്ങറ സെക്ഷനുകളിൽ കുടിശികയുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കുമെന്ന് അസി. എക്സി. എൻജിനിയർ അറിയിച്ചു. ദ്വൈ മാസ ബില്ല് നൽകിയിട്ടും തുക അടയ്ക്കാത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. മൂന്ന് തവണകളായും പണം അടയ്ക്കാം. കേടായ മീറ്ററുകൾ മാറ്റുന്നതിന് നോട്ടീസ് ലഭിച്ചവർ വാട്ടർ അതോറിട്ടി ഓഫീസുമായി ബന്ധപ്പെട്ട് പുതിയ മീറ്റർ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണം. ഉടമസ്ഥാവകാശത്തിൽ മാറ്റം വന്നിട്ടുള്ളവർ 115 രൂപ ഫീസ് അടച്ച് രേഖകൾ സഹിതം ഉടമസ്ഥാവകാശം മാറ്റണം. വാട്ടർകണക്ഷനുള്ള കെട്ടിടങ്ങൾ പൂർണമായും പൊളിക്കുമ്പോൾ കണക്ഷനുകൾ വിച്ഛേദിക്കുകയും ഭാഗികമായി പൊളിക്കുമ്പോൾ കണക്ഷൻ ഗാർഹികേതര വിഭാഗത്തിലേക്ക് മാറ്റുകയും വേണമെന്ന് അറിയിപ്പിൽ പറയുന്നു.