photo
ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ചേർത്തല മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ആർ സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ചേർത്തല മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ആർ സുദർശനൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രാജീവ് ആപ്പിൾസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബൈജു ശലഭം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ കമ്മിറ്റി അംഗവും ഫാഷൻ ഡിസൈനറും കാനോൻ ബ്രാൻഡ് അംബാസിഡറുമായ റെജി ഭാസ്ക്കറെ സംസ്ഥാന വെൽഫയർ ബോർഡ് ചെയർമാൻ ബി. രവീന്ദ്രൻ ആദരിച്ചു.തൊഴിൽ മേഖലയിൽ ഉള്ളവരെ ഇ.എസ്.ഐ യുടെ പരിധിയിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി.ഉദയൻ രചന,സാനു ഭാസ്ക്കർ,ജോയി കണ്ടംകുളം, സണ്ണി എണ്ണക്കാട്,കെ.ഗോപകുമാർ എന്നിവർ സംസാരിച്ചു. ബിജു സരസ് സ്വാഗതവും സി.പി.സരിൻ നന്ദിയും പറഞ്ഞു.പുതിയ പ്രസിഡന്റായി രാജീവ് ആപ്പിൾസിനെയും സെക്രട്ടറിയായി ബിജു സരസിനെയും ട്രഷററായി ജോഫി പോളിനേയും തിരഞ്ഞെടുത്തു