ambala

അമ്പലപ്പുഴ: തകഴി റെയിൽവേ ഗേറ്റിൽ വലിയ ക്രെയിനുമായെത്തിയ ലോറി റെയിൽവേ ക്രോസ് ബാറിലിടിച്ചതിനെ തുടർന്ന് തകഴിയിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. ക്രോസ്ബാറിന്റെ ഉയരത്തേക്കാൾ ക്രെയിന് ഉയരമുണ്ടായിരുന്നതിനെ തുടർന്ന് ക്രെയിൻ ബാറിലുടക്കുകയായിരുന്നു. ക്രെയിനും ലോറിയും മാറ്റാൻ പറ്റാതിരുന്നതിനെ തുടർന്ന് അമ്പലപ്പുഴ - തിരുവല്ല റോഡിൽ വൈകിട്ട് 7.30 ഓടെ ഗതാഗതം തടസപ്പെട്ടു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ക്രെയിൻ മാറ്റിയത്. എ-സി റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.