ചേർത്തല: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പട്ടണക്കാട് ഗവ എൽ.പി സ്‌കൂളിൽ നടന്ന ജനകീയ സദസ് പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അജി ഇടപ്പുങ്കൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. സാബു, ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷ ജാസ്മിൻ, പട്ടണക്കാട് സബ് ഇൻസ്‌പെക്ടർ മിത്രൻ, പ്രഥമാദ്ധ്യാപിക സന്ധ്യ രാജേന്ദ്രൻ, സീനിയർ അദ്ധ്യാപിക യമുനാ രാജു, നന്മ റെസിഡന്റ്ൻസ് അസോ. പ്രസിഡന്റ് എം.ജി. രാധാകൃഷ്ണൻ, പി. സദാശിവൻ എന്നിവർ പങ്കെടുത്തു.