tv-r

തുറവൂർ: പളളിത്തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് പരിക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ ഒളിവിൽ പോയ പ്രതിയായ ജ്യേഷ്ഠൻ പിടിയിൽ.കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് ചെട്ടി വേലിയ്ക്കകത്ത് തങ്കച്ചന്റെയും മേഴ്സിയുടെയും മൂത്ത മകൻ സെബാസ്റ്റ്യൻ(ഷാരോൺ,26) ആണ് ആണ് പിടിയിലായത്. സഹോദരൻ ഇമ്മാനുവലിന്റെ (ഷാർബിൻ - 24) മരണത്തെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. ഇന്നലെ വൈകിട്ട് ചേർത്തല ഡിവൈ.എസ്.പി.ഓഫീസിലെത്തി സെബാസ്റ്റ്യൻ കീഴടങ്ങുകയായിരുന്നുവെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. മത്സ്യതൊഴിലാളികളായ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് അനുജൻ ഇമ്മാനുവലിന് തലയ്ക്ക് വെട്ടേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 20 ന് രാവിലെ 11നാണ് ഇയാൾ മരിച്ചത്. കഴിഞ്ഞ 12 ന് പുലർച്ചെ അഞ്ചോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം.കുത്തിയതോട് സ്റ്റേഷനിൽ രാത്രിയോടെ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.