അമ്പലപ്പുഴ:രക്തസാക്ഷികളെ ജനം ഒരിക്കലും മറക്കില്ലെന്നും, വെടിവെച്ച പട്ടാളക്കാരെ ജനം ഓർക്കാറില്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ പറഞ്ഞു.
പുന്നപ്ര വയലാർ വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ സർക്കാരിന്റെ ഉറച്ച രാഷ്ട്രീയ നിലപാടുകളും, വികസനവും കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിനെ ജനം തിരഞ്ഞെടുത്തത്.സർ സി.പിയുടെ അമേരിക്കൻ മോഡൽ സ്വപ്നത്തെയാണ് പുന്നപ്ര വയലാർ സമരം ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.