മാവേലിക്കര: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കിയ ആനന്ദകുമാർ ആവണിയെ എൻ.എസ്.എസ് എൺപതാം നമ്പർ കരയോഗം അനുമോദിച്ചു. യൂണിയൻ അംഗം അഡ്വ.രാമകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വാസുദേവൻ പിള്ള അദ്ധ്യക്ഷനായി. കരയോഗം സെക്രട്ടറി സുകുമാരപിള്ള പൊന്നാട അണിയിച്ചു. വാസുദേവൻപിള്ള മെമെന്റോ നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കരയോഗ കുടുബംങ്ങളിലെ കുട്ടികളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് അജിത്.എ പിള്ള, ജോ.സെറ്റക്രട്ടറി കൃഷ്ണപിള്ള, എക്സിക്യൂട്ടീവ് അംഗം ബിജു എന്നിവർ സംസാരിച്ചു.