ആലപ്പുഴ: ജെ.എസ്.എസിന്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാമത് പുന്നപ്ര - വയലാർ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ജി.എൻ. ശിവാനന്ദൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.ആർ. പവിത്രൻ, ജില്ലാ സെക്രട്ടറി പി.സി. സുരേഷ് ബാബു, പി. സഹദേവൻ, അഡ്വ. ഡി. ജാസ്മിൻ, സി.പി. സുദർശനൻ, വി.കെ. തങ്കമണി, ബേബി ദേവരാജ്, ജമീല ബഷീർ, സരസ്വതി എന്നിവർ സംസാരിച്ചു.