ആലപ്പുഴ: മൂന്നു തവണകളായി മാസപ്പകുതിയോടെ വേതനം വിതരണം ചെയ്യുന്ന രീതി അവസാനിപ്പിച്ച് ഒറ്റത്തവണയായി നൽകണമെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ളോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) ആലപ്പുഴ പ്രോജക്ട് കൺവെൻഷൻ ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ പ്രാവർത്തികമാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.
താത്കാലിക ജീവനക്കാരുടെ സീനിയോരിറിറ്റി ലിസ്റ്റ് തയ്യാറാക്കി സ്ഥിരനിയമനം നടത്തണമെന്നും ക്ഷേമനിധി പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റീസ് പുത്തൻ വീട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. വിജയകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.ഏ. ഐഡാമ്മ, സംസ്ഥാന കമ്മിറ്റി അംഗം എം. ശ്യാമളാമ്മാൾ, അംബിക, സുജാത, മെഹറുന്നീസ, ഗീത, ഷൈല ഷാജി തുടങ്ങിയവർ സംസാരിച്ചു.