മാന്നാർ: വെള്ളപ്പൊക്കം മൂലം വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാന്നാർ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. നായർ സമാജം ഗേൾസ് സ്കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഏ.ആർ സ്മാരക സമിതി ചെയർമാൻ പ്രൊഫ. പി ഡി. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്ത് അംഗം സുജാത മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശാന്തിനി എസ്, പി.എൻ ശെൽവരാജ്, പി. എ. അൻവർ, ഷാരോൺ പി കുര്യൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഔഷധ സസ്യ ബോർഡ് അംഗം മാന്നാർ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോ. പ്രിയ ദേവദത്ത് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ആവശ്യമായ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി.