camp
ചെന്നിത്തല - തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസക്യാമ്പുകളിൽ നടത്തിയ അരി വിതരണ ത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് ഐപ്പ് ചാണ്ടപ്പിള്ള നിർവഹിക്കുന്നു.

മാന്നാർ: ചെന്നിത്തല - തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചെന്നിത്തല ഗ്രാമ പഞ്ചായത്തിലെ 10 ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന ആളുകൾക്ക് ആവശ്യമായ അരി വിതരണം ചെയ്തു. ചെന്നിത്തലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പെട്ട ഏകദേശം ആയിരത്തോളം ആളുകളാണ് വെള്ളം കയറിയതിനെ തുടർന്ന് ഈ ക്യാമ്പുകളിൽ എത്തിയത്. ചെന്നിത്തല മഹാത്മാ ഗേൾസ് സ്കൂളിലെ ക്യാമ്പിൽ ആദ്യം അരി വിതരണം നടത്തി.
അരി വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവഹിച്ചു. സെക്രട്ടറി കെ എസ് ഉണ്ണികൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, സോമനാഥൻ പിള്ള. എം, സതീഷ് ചെന്നിത്തല, മോഹനൻ കണ്ണങ്കര, ജി. ദീപു, വി. ശ്രീകുമാർ, മാത്യു വർഗീസ് എന്നിവർ സംബന്ധിച്ചു.