ആലപ്പുഴ: പ്രളയ ദുരിതാശ്വാസ തുകയും നഷ്ടപരിഹാരവും അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള സംസ്ഥാന നെൽ - നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തിനായി അപേക്ഷകൾ സമർപ്പിക്കാനുള്ള നിബന്ധനകൾ ലഘൂകരിക്കണം. കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷനായി. സിബിച്ചൻ കല്ലുപാത്ര, ഇ. ഷാബ്ദ്ദീൻ, പി.ജെ. ജയിംസ്, ജോമോൻ കുമരകം, രാജൻ മേപ്രാൽ, ബിനു മദനൻ, എം.കെ. പരമേശ്വരൻ, ജേക്കബ് എട്ടുപറയിൽ, ഹക്കിം മുഹമ്മദ് രാജാ എന്നിവർ സംസാരിച്ചു.