hcf
ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 496 ആം റാങ്ക് നേടിയ നീന വിശ്വനാഥിനെ 262 നമ്പർ മഹാദേവികാട് ശാഖ പ്രസിഡന്റ്‌ എ. കെ പ്രദീപ്‌ അനുമോദിക്കുന്നു . യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ, യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ, എസ്. എൻ. ഡി. പി യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ സി. സുഭാഷ്, എന്നിവർ സമീപം

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ 262 നമ്പർ മഹാദേവികാട് ശാഖയുടെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 496 -ാം റാങ്ക് നേടിയ നീന വിശ്വനാഥിനെ അനുമോദിച്ചു. ശാഖാഗം ശിവഗംഗയിൽ വിശ്വനാഥിന്റെയും ആശജയലേഖയുടെയും മകളാണ്. അനുമോദനയോഗം യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ കെ. പ്രതാപൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്. എൻ. ഡി. പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി. സുഭാഷ്, മേഖല കൺവീനർ ഡി. ഷിബു, യൂണിയൻ കമ്മറ്റി അംഗം ടി. ജയൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അശോകൻ. കെ, മധു. സി, കുട്ടൻ. പി, അനൂപ്. സി എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എ. കെ പ്രദീപ്‌ സ്വാഗതവും മാനേജിംഗ് കമ്മി​റ്റി അംഗം എ. ബാബു നന്ദിയും പറഞ്ഞു.