ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റ ആഭിമുഖ്യത്തിൽ പോളിയോ ദിനാചരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പോളിയോ ബാധിച്ചിട്ടും ജീവിത വിജയം നേടിയ വീൽചെയർ അസോസിയേഷൻ പ്രവർത്തകരെ ആദരിക്കുകയും ക്ലബിന്റെ ചികിത്സാ സഹായം വിതരണം നടത്തുകയും ചെയ്തു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റോജസ് ജോസ് അദ്ധ്യക്ഷനായി. റോട്ടറി അസി. ഗവർണർ ജോർജ് തോമസ്, അഡ്വ. പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ, രാജീവ് വാര്യർ, കേണൽ സി. വിജയകുമാർ, സിറിയക് ജേക്കബ്, ഹംസ.എ. കുഴുവേലി, ഫിലിപ്പോസ് തത്തംപള്ളി, അനിൽ വെള്ളൂർ, സിബി ഫ്രാൻസീസ്, ഒ,.എം. ഷഫീക്, ജി. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.