അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലെ കുളം പോള നിറഞ്ഞ് നശിക്കുന്നു. ശബരിമല അയ്യപ്പന്മാരുടെ ഇടത്താവളം കൂടിയാണ് ഈ ക്ഷേത്രം. നിരവധി ഭക്തരെത്തുന്ന ക്ഷേത്രത്തിലെ കുളം ഉപയോഗയോഗ്യമല്ലാതായത് ഭക്തജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു. പോള നിറഞ്ഞ് ദുർഗന്ധം പരിസരമാകെ വ്യാപിച്ചിട്ടുണ്ട്. കുളം വൃത്തിയാക്കി സംരക്ഷിക്കണമെന്നാണ് ആവശ്യം.