ആലപ്പുഴ: നഗരസഭയുടെ നിർമ്മല ഭവനം, നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നിയമിച്ചിട്ടുള്ള റിസോഴ്സ് പേഴ്സൺസിന് പരിശീലനം നൽകി. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ശില്പശാല നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് അദ്ധ്യക്ഷയായി. കിലയുടെയും കാൻ ആലപ്പിയുടെയും നേതൃത്വത്തിലാണ് പരിശീലനം. കേരളപ്പിറവി ദിനത്തിൽ നഗരത്തിലെ മൂന്ന് വാർഡുകളെ സമ്പൂർണ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ പറഞ്ഞു.