പൂച്ചാക്കൽ: ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തളിയാപറമ്പ് പള്ളശേരി ശ്രീഭൂതനാഥ നാഗയക്ഷി ക്ഷേത്രത്തിലെ തുലാമാസ ആയില്യംപൂജ 30ന് നടക്കും. ക്ഷേത്രാചാര്യൻ മധുസൂദനൻ നമ്പൂതിരിയും മേൽശാന്തി ഷാജി സഹദേവനും വൈദിക ചടങ്ങുകൾക്ക് കാർമ്മികരാകും. പൂജാ സമർപ്പണം ഉപ്പിലി നിർവഹിക്കുമെന്ന് ക്ഷേത്രസമിതി സെക്രട്ടറി രതീഷ് സ്നേഹശേരി അറിയിച്ചു.