തുറവൂർ: തിരുമല ദേവസ്വത്തിന്റെ നേതൃത്വത്തിൽ തിരുമല ഭാഗം വലിയ കളത്തിൽ നടത്തിയ കരനെൽ കൃഷിയിൽ നൂറുമേനി വിളവ്. നാലര ഏക്കറിലാണ് വൈറ്റില- 8 ഇനത്തിൽപ്പെട്ട നെൽ വിത്തുകൾ വിതച്ചത്. തുറവൂർ കൃഷിഭവന്റെ സഹായത്തോടെ നടത്തിയ കരനെൽ കൃഷിയോടൊപ്പം ജൈവ പച്ചക്കറിയും വിളയിച്ചിരുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, പഞ്ചായത്തംഗം സരുൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. സജി, മേരി ടെൽഷ്യ, തിരുമല ദേവസ്വം പ്രസിഡന്റ് എച്ച്. പ്രേംകുമാർ എന്നിവർ സംസാരിച്ചു.