ചേർത്തല: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഉറവ കാർഷിക ഗ്രൂപ്പ് ബയോ ഫ്ളോക്കിൽ നടത്തിയ മത്സ്യകൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്തംഗം വി. ഉത്തമനും ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാറും ചേർന്ന് നിർവഹിച്ചു. വൈവിദ്ധ്യമാർന്ന കാർഷിക ഗ്രൂപ്പുകൾ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മിതമായ പലിശ നിരക്കിലാണ് വായ്പ നൽകുന്നത്.
ചിത്രലാട ഇനത്തിൽപ്പെട്ട തായ്‌ലന്റ് തിലോപ്പിയാണ് വളർത്തിയത്. വിപണനത്തിനായി പ്രാദേശിക മാർക്കറ്റുകളെയും വീടുകളെയുമാണ് ആശ്രയിക്കുന്നത്. സി.പി. ദീലീപ്, ഭരണ സമിതി അംഗങ്ങളായ ജി.മുരളി, ടി.ആർ. ജഗദീശൻ, ടി.രാജീവ്, പി. സലിമോൻ, പി.ആർ. സുമേഷ് എന്നിവർ പങ്കെടുത്തു.
കെ. രവീന്ദ്രൻ പ്രസിഡന്റും ബിജു.വി. ജോസഫ് സെക്രട്ടറിയുമായുള്ള എട്ടംഗ കാർഷിക കൂട്ടായ്മയാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കിലോയ്ക്ക് 220 രൂപ നിരക്കിലാണ് വിൽപ്പന.