disa
കുറ്റിയിൽ റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച കണ്ണാടി

ചാരുംമൂട്: നൂറനാട് നടുവിലേമുറി കുറ്റിയിൽ റോഡ് ജംഗ്ഷനിൽ പുതിയ ദിശാ നിരീക്ഷണ കണ്ണാടി സ്ഥാപിച്ചു. ഈ ഭാഗത്ത് വാഹനാപകടങ്ങൾ പതിവായ സാഹചര്യത്തിൽ ബിജെപി മാവേലിക്കര മണ്ഡലം എൻ.ആർ.ഐ സെൽ മുൻ കൈയെടുത്താണ് കണ്ണാടി സ്ഥാപിക്കുവാൻ തീരുമാനിച്ചത്. എൻ.ആർ.ഐ സെൽ

കൺവീനർ അശോക് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. ബി ജെ പി നടുവിലേമുറി വാർഡ് കമ്മിറ്റി പ്രസിഡന്റ്‌ ചന്ദ്രശേഖരൻ, കിടങ്ങയം വാർഡ് പ്രസിഡന്റ്‌ സന്തോഷ് കുമാർ, ലാലു, പ്രഭാകരൻ പിള്ള, വിശ്വംഭരൻ തുടങ്ങിയവർ നേതൃത്വം നൽകി.