photo
എസ്.ഡി.വി ബോയ്‌സ് സ്‌കൂൾ യുവമോർച്ച,ബി.എം.എസ്, സേവാഭാരതി പ്രവർത്തകർ ശുചീകരിക്കുന്നു

ആലപ്പുഴ: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി എസ്.ഡി.വി ബോയ്‌സ് സ്‌കൂളും ഹയർ സെക്കൻഡറി സ്‌കൂളും യുവമോർച്ച, ബി.എം.എസ്, സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. പി.ടി.എ പ്രസിഡന്റ് സുൽഫി ഹക്കീം, പ്രധാന അദ്ധ്യാപിക ടി.എം. ബിന്ദു, സ്റ്റാഫ് സെക്രട്ടറി ജയശ്രീ, മറ്റ് ജീവനക്കാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. യുവമോർച്ച ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വിശ്വവിജയപാൽ, ബി.ജെ.പി ടൗൺ ഏരിയാ ജനറൽ സെക്രട്ടറി എൻ. രാജേഷ് കുമാർ, ബി.എം.എസ് മേഖലാ സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.