sivaprasad
ചടങ്ങ് അരൂർ റീജണൽ സെക്രട്ടറിയും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ ആന്റപ്പൻ മായിത്തറ ഉദ്ഘാടനം ചെയ്തു.

പൂച്ചാക്കൽ: ഐ.എൻ.ടി.യു.സി തൈക്കാട്ടുശേരി മണ്ഡലം പ്രസിഡന്റായി ശിവപ്രസാദ് ചുമതലയേറ്റു. ജില്ലാ റീജിയണൽ പ്രസിഡന്റ് സോമകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് അരൂർ റീജിയണൽ സെക്രട്ടറിയും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ ആന്റപ്പൻ മായിത്തറ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് പി.സി. കുഞ്ഞുകുഞ്ഞ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.വി. രജിമോൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. അരുൺകുമാർ, സി.ആർ. ധനേഷ് കുമാർ, എൻ.ഡി. സജി തുടങ്ങിയവർ പങ്കെടുത്തു.