ഹരിപ്പാട്: പുരോഗമന പ്രസ്ഥാനങ്ങളിലും ജാതീയത പിടിമുറുക്കുകയാണെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ്‌ എൽ. രമേശൻ പറഞ്ഞു. കെ.പി.എം.എസ് ജില്ലാതല ലയന നേതൃയോഗം ഹരിപ്പാട് ലയൺസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ മതേതര മനസിന് മുറിവേൽപ്പിക്കുവാനുള്ള ആസൂത്രിത ശ്രമം ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുമ്പോൾ നവോത്ഥാന പൈതൃകം പേറുന്ന പ്രസ്ഥാനങ്ങൾക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ തുറവൂർ സുരേഷ്, എൻ ടി മോഹനൻ, പി ജനാർദ്ദനൻ, ബൈജു കലാശാല, ടി ആർ അനിൽ, കെ കെ ബാലകൃഷ്ണൻ, കെ എസ് ഓമനക്കുട്ടൻ, കെ ടി കുഞ്ഞുമോൻ, കെ രാജൻ, വെട്ടിയാർ വിജയൻ റ്റിജി ഗോപി, എ പി ലാൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ ലയന സമ്മേളനം 2021 നവംബർ 5ന് ആലപ്പുഴയിൽ നടക്കും.