ഹരിപ്പാട്: നങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ 1986-89 വർഷ ബി.കോം വിദ്ധ്യാർത്ഥികളുടെ കുടുംബ സംഗമവും എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബാഗങ്ങളുടെ മക്കൾക്ക് അവാർഡ് വിതരണവും നടന്നു.സംഗമം കാർത്തികപ്പളളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി മുൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ശശികുമാർ അദ്ധ്യക്ഷനായി. കാർത്തികപ്പള്ളി സഹകരണ സംഘം സീനിയർ ഓഡിറ്റർ ആർ.ധനരാജൻ, കെ.പ്രസാദ്, കലാദേവി പത്തിയൂർ പഞ്ചായത്ത് ജയകുമാരി ടീച്ചർ, ഷീല എന്നിവർ സംസാരിച്ചു. കലാപരിപാടികളിൽ മരട് സബ്ബ് രജിസ്ട്രാർ ജയൻ കെ.സ്റ്റീഫൻ, റിട്ട: എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ വിനോദ് മഹാദേവി കാട് ,ധനലക്ഷ്മി ശൈലേന്ദ്രൻ തൃക്കുന്നപ്പുഴ, ഹൈക്കോടതി സീനിയർ അഭിഭാഷകൻ ജോൺസൻ, തീർത്ഥ ഡി.ആർ., അനഘ, റിച്ച ഗ്രേസ് ബിജു എന്നിവർ പങ്കെടുത്തു. വൈകിട്ട് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ലെഫ്റ്റ. കേണൽ ലിസമ്മ ജോൺ മുഖ്യ പ്രഭാഷണം നടത്തി.അജയൻ വലിയപറമ്പ് അദ്ധ്യക്ഷത വഹിച്ചു. യോഗം ശ്യാംകുമാർ ഇടുക്കി ഉദ്ഘാടനം ചെയ്തു. വിജയകുമാർ, ജയൻ, വിനോദ് , ബിജു എബ്രഹാം എന്നിവർ സംസാരിച്ചു. പ്രവാസികൾക്ക് സമ്മേളനം വീക്ഷിക്കുവാൻ ഓൺലൈൻ സംവിവിധാനം ഒരുക്കിയിരുന്നു.