ചേർത്തല: സി.പി.എം പള്ളിപ്പുറം തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം മുൻ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഡി.വി. വിമൽദേവ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം എൻ.ആർ. ബാബുരാജ്, ചേർത്തല ഏരിയാ സെക്രട്ടറി കെ. രാജപ്പൻ നായർ, ബി. വിനോദ്, പി.എം. പ്രമോദ്, പി.ആർ.ഹരിക്കുട്ടൻ, ടി.എസ്. സുധീഷ്, കെ.കെ. ഷിജി, രജിമോൾ സാബു എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി പി.ആർ. റോയി സ്വാഗതവും എൻ.എം. ജോണിച്ചൻ നന്ദിയും പറഞ്ഞു.