bdjs

കുട്ടനാട്: ചമ്പക്കുളം കൃഷി ഓഫീസ് പരിധിയിൽ വരുന്ന ഉമ്പുക്കാട്ട് വരമ്പിനകം 54 ഏക്കർ പാടശേഖരത്തിൽ രണ്ടുദിവസം മുമ്പ് ഉണ്ടായ അള്ളവീഴ്ച കർഷകർ മൂന്ന് ദിവസമായി പരിശ്രമിച്ചിട്ടും അടയ്ക്കാൻ സാധിച്ചില്ല. വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു സഹായവും ലഭിച്ചിട്ടില്ല.

കൊയ്ത്തിന് ആറ് ദിവസം മാത്രം ശേഷിക്കെയാണ് അള്ള വീണ് വെള്ളം കയറുന്നത്. മട വീണാൽ ഈ പാടശേഖരത്തിന്റെ കൂടെയുള്ള മറ്റ് രണ്ട് പാടശേഖരങ്ങളിലെയും കൃഷി നശിക്കും. ഇതോടെ പുറംബണ്ടിൽ താമസിക്കുന്ന കുടുംബങ്ങൾ വെള്ളത്തിലാവും. വിഷയത്തിൽ കൃഷി മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ, സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ, ജില്ലാ സംഘടനാ സെക്രട്ടറി എ.ജി. സുഭാഷ്, ജില്ലാ സെക്രട്ടറി ദിലീപ്, കുട്ടനാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.ടി. വിജയൻ, രാജു കട്ടത്തറ, ബി.ഡി.വൈ.എസ് മണ്ഡലം ഭാരവാഹികളായ പ്രദീപ് നെടുമുടി, പി.ആർ. രതീഷ് എന്നിവർ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളും ക്യാമ്പുകളും നേതാക്കൾ സന്ദർശിച്ചു.