a
കേരളാ യൂണിവേഴ്സിറ്റി ബികോം പരീക്ഷയിൽ ഏഴാം റാങ്ക് കരസ്‌തമാക്കിയ സ്വാതിക്ക് എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.രാഗാഗോപാലപിള്ള മൊമെന്റോ നൽകുന്നു

മാവേലിക്കര: കേരള യൂണിവേഴ്സിറ്റി ബികോം പരീക്ഷയിൽ ഏഴാം റാങ്ക് കരസ്‌ഥമാക്കിയ സ്വാതിയെ കറ്റാനം 20ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ അഭിമുഖ്യത്തിൽ അനുമോദി​ച്ചു. യോഗം മാവേലിക്കര താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.രാഗാഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ കെ.ജി പ്രസാദ് അദ്ധ്യക്ഷനായി.താലൂക്ക് യൂണിയൻ സെക്രട്ടറി കെ.പി. മധുസൂദനൻ നായർ മുഖ്യ പ്രഭാഷണവും പത്താംക്ലാസ്, +2 വിദ്യാർത്ഥികൾക്കുള്ള എൻഡോവമെന്റ് വിതരണവും നടത്തി. നാൽപ്പത്തിനായിരം രൂപ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു. പ്രതിനിധി സഭ അംഗം ചേലക്കാട്ടു രാധാകൃഷ്ണൻ, മണ്ണടിക്കുറ്റി ദേവസ്വo പ്രസിഡന്റ്‌ കെ.ജി ഹരികുമാർ, യൂണിയൻ പഞ്ചായത്ത്‌ കമ്മറ്റി പ്രഡിഡന്റ് ചേലക്കട്ടു ഉണ്ണി കൃഷ്ണൻ, യൂണിയൻ കമ്മറ്റി അംഗങ്ങളായ അഡ്വ കെ.ജി സുരേഷ്, പ്രൊഫ.ചന്ദ്രശേഖരൻ പിള്ള, എ. ഭാസ്കരൻ പിള്ള, കരയോഗം സെക്രട്ടറി കെ.ശിവരാമപിള്ള, വൈസ് പ്രസിഡന്റ് ജെ.മാധവൻപിള്ള, വനിതാ സമാജം പ്രഡിഡന്റ് സിന്ധു, സെക്രട്ടറി സുശീല ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചികി​ത്സാ ധനസഹായവും വിതരണം ചെയ്തു.