seat

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോൾ കേരള വഴി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ഏഴാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. www.scolekerala.org എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. തുടർന്ന് നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യുട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം -12 എന്ന വിലാസത്തിൽ സീഡ്, രജിസ്റ്റേർഡ് തപാൽ മാർഗം എത്തിക്കണം. സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ള കോഴ്‌സ് കാലാവധി ആറുമാസമാണ്. ഫോൺ 0471- 2342950, 2342271, 2342369.