melsanthi
നിയുക്ത ശബരിമല മേൽശാന്തി മാവേലിക്കര കണ്ടിയൂർ നീലിമന ഇല്ലത്ത് കളീയ്ക്കൽമഠം എൻ.പരമേശ്വരൻ നമ്പൂതിരിയെ ക്ഷേത്രം മേൽശാന്തി അഴീക്കര ഇല്ലത്ത് സുനിൽ നമ്പൂതിരി ക്ഷേത്രസന്നിധിയിലേക്ക് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി തെക്ക് പാതിരംകുളങ്ങര ദേവീക്ഷേത്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി മാവേലിക്കര കണ്ടിയൂർ നീലിമന ഇല്ലത്ത് കളീയ്ക്കൽമഠം എൻ.പരമേശ്വരൻ നമ്പൂതിരിയെ ക്ഷേത്രം മേൽശാന്തി അഴീക്കര ഇല്ലത്ത് സുനിൽ നമ്പൂതിരി ക്ഷേത്രസന്നിധിയിലേക്ക് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ശബരിമല ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ സംബന്ധി​ച്ചു. ഉപദേശകസമിതി പ്രസിഡന്റ് ജി.പ്രസന്നകുമാർ, സെക്രട്ടറി അനിൽകുമാർ കെ.ജി, ഹരികുമാർ(റിട്ട.ദേവസ്വം മാനേജർ), പൗർണ്ണമി സംഘം പ്രസിഡന്റ് രമാദേവി, സെക്രട്ടറി ഉഷ പുണ്യം, ആനന്ദൻ, സതീഷ് കുമാർ, ചന്തു, നിധീഷ് കുമാർ, രഘു അടിമന, ഗണേഷ് കുമാർ, വിപിൻകുമാർ എന്നിവർ മേൽശാന്തിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.