പൂച്ചാക്കൽ: ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ ശുചീകരണം നടത്തി. തൈക്കാട്ടുശേരി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരനും ഒറ്റപ്പുന്ന ഗവ. എൽ.പി.എസിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി. സന്തോഷ് കുമാർ, എസ്. സോജിത്ത്, സൽജ, വി.കെ. തിലകൻ, വി.ആർ. രജീഷ്, ടി.ആർ. രഞ്ജിത്ത്, ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.