photo

ചേർത്തല: മലയാളത്തിന്റെ പ്രിയ കവി വയലാറിന്റെ 46-ാം അനുസ്മരണ ചടങ്ങ് വയലാർ രാഘവപ്പറമ്പിൽ മുഹമ്മ അരങ്ങിന്റെ നേതൃത്വത്തിൽ നടന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണം സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. വയലാർ ശരത്ത് ചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി. നിനവ് സെക്രട്ടറി നെഹ്റു പാലത്തിങ്കൽ അദ്ധ്യക്ഷനായി. ബേബി തോമസ് കണ്ണങ്കര, സുഗുണൻ പാലത്തിങ്കൽ എന്നിവർ സംസാരിച്ചു. അരങ്ങ് ഷാജി സ്വാഗതം പറഞ്ഞു.