ആലപ്പുഴ: ഇരവുകാട് പതിയാംകുളങ്ങര ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധനയും മെഡിക്കൽ ക്യാമ്പും നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. ഹരീഷ് അദ്ധ്യക്ഷനായി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറും ശ്വാസകോശ രോഗ വിദഗ്ദ്ധനുമായ ഡോ. കെ. വേണുഗോപാൽ, ഡോ. സിൻസിൽ എന്നിവർ പങ്കെടുത്തു. കെ.കെ. ശിവജി, അനിൽ ശിവദാസ്, എ.പി. സോണ, ശുഭ, മഹേഷ്.എം.നായർ, അനു, ദീപു, ടി.ആർ. ഓമനക്കുട്ടൻ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. അജിത്ത് ബാലചന്ദ്രൻ ക്യാമ്പ് ഏകോപനം നിർവഹിച്ചു.
കാരുണ്യ പാലിയേറ്റീവ്, മെട്രോ ഡയഗ്നോസ്റ്റിക്‌സ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹം, രക്തസമ്മർദ്ദം, ഇ.സി.ജി, പി.എഫ്.ടി എന്നീ പരിശോധനകൾ നടത്തി. ഇരുന്നൂറ് പേർക്ക് ക്യാമ്പിന്റെ സേവനം ലഭിച്ചു.